നെയ്യാറ്റിൻകര: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 14 ലക്ഷം രൂപയും 140 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികളുമായി യുവാവ് പിടിയില്‍കഴിഞ്ഞദിവസം കാരോട് ബൈപ്പാസില്‍ ചെങ്കവിളയ്‌ക്ക് സമീപത്തുവച്ച് പൊഴിയൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് റഷീദിനെ (27) പിടികൂടിയത്.
ബൈപ്പാസ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്തുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നതിനിടെ സംശയാസ്‌പദ സാഹചര്യത്തില്‍ ബൈക്കിലെത്തിയ ഇയാളെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച പണവും സ്വര്‍ണവും കണ്ടെത്തിയത്.