തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. പെണ്‍സുഹൃത്തും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിച്ചു.അയിരൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മര്‍ദനമേറ്റത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തില്‍നിന്ന് പിന്മാറാത്തതിനായിരുന്നു ആക്രമണം.വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍, മറ്റൊരാളുമായി അടുപ്പത്തിലായതുകൊണ്ട് ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് യുവാവിനോട് ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു. ഇതിന് യുവാവ് വഴങ്ങാത്തത് പ്രതികളെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ലക്ഷ്മിപ്രിയ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.ആവശ്യപ്രകാരം പറഞ്ഞ സ്ഥലത്തെത്തിയ യുവാവിനെലക്ഷ്മിപ്രിയ വന്ന കാറില്‍ കയറ്റി. തുടര്‍ന്നാണ് ഇദ്ദേഹത്തെ പെണ്‍കുട്ടിയടക്കം ഏഴുപേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. യുവാവ് ധരിച്ചിരുന്ന മാലയും ഐവാച്ചും കൈയിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു. ശേഷം എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവാവിനെ പ്രതികള്‍ ബലംപ്രയോഗിച്ചു നഗ്‌നനാക്കി. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.ആക്രമണദൃശ്യങ്ങള്‍ ലക്ഷ്മിപ്രിയ യുവാവിന്റെ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവശനായ യുവാവിനെ പിറ്റേ ദിവസം വൈറ്റിലയില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു.