തിരുവനന്തപുരം :-കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യൂത്ത് എമ്പവർമെന്റ്, മെന്റൽ റിലീസിയൻസ്, ഹാപ്പിനെസ്സ് :ചാലഞ്ചസ് ആൻഡ് പോസ്സിബിലിറ്റീസ് “31മുതൽ ഫെബ്രുവരി 1തീയതികളിൽ തിരുവനന്തപുരത്തു നാഷണൽ യൂത്ത് സെമിനാർ സംഘടിപ്പിക്കും.31ന് തിരുവനന്തപുരം പ്രിയ ദർശിനി പ്ലാനട്ടോറിയം കോൺഫറൻസ് ഹാളിൽ മുഖ്യ മന്ത്രി പിണറായി വിജയൻ വൈകിട്ടു 5ന് സെമിനാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറിൽ വിവിധ സെഷനുകളിലായി പ്രഗത്ഭർ ക്ലാസുകൾ നടത്തുമെന്നു കേരള സംസ്ഥാന യുവജന കമ്മീഷൻ സെക്രട്ടറി അറിയിച്ചു.