കാഞ്ഞങ്ങാട് :മാറ്റുകുറഞ്ഞ സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ച കേസില്‍ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍.ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന സുധീഷ് പൂക്കാട്ടിരിയെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗവ്വല്‍മാടത്തെ അനില്‍കുമാര്‍, ഷറഫുദ്ദീന്‍ കള്ളാര്‍ എന്നിവര്‍ കാഞ്ഞങ്ങാട്ടെ ധനലക്ഷ്മി ഫിനാന്‍സില്‍ 48.5 ഗ്രാം, 40.8 ഗ്രാം വീതം സ്വര്‍ണം പണയം വച്ചു. ഇത് കാരറ്റ് നന്നേ കുറഞ്ഞ സ്വര്‍ണമാണെന്ന് പീന്നീട് തെളിഞ്ഞു. ഡിസംബര്‍ 19ന് ധനകാര്യ സ്ഥാപനം പൊലീസില്‍ പരാതി നല്‍കി. കോടതി ഉത്തരവ് മുഖേന ഇരുവരെയും അറസ്റ്റുചെയ്തു. സ്വര്‍ണം തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ് പൂക്കാട്ടിരിയാണെന്ന് പ്രതികള്‍ മൊഴിനല്‍കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് തിങ്കളാഴ്ച സുധീഷിനെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തത