തിരുവനന്തപുരം: വർക്കലയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. വർക്കല പാളയംകുന്ന് സ്വദേശി ഗോകുല്‍(23) ആണ് ആത്മഹത്യ ചെയ്തത്.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഓണ്‍ലൈൻ ഗെയിമിനോടുള്ള അമിത ആസക്തിയാണ് ഗോകുലിനെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മുറിക്കുള്ളില്‍ കയറിയ ഗോകുല്‍ ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ഗോകുലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന് ഓണ്‍ലൈൻ ഗെയിമുകളോടുള്ള ആസക്തി വളരെ കൂടുതലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.