കാസര്‍ഗോഡ്: പനത്തടിയില്‍ വനത്തിനുള്ളില്‍ വെള്ളമെടുക്കാന്‍ പോയ യുവാവിന് കാട്ടാന ആക്രമണത്തില്‍ പരിക്ക്. മൊട്ടയംകൊച്ചി കോളനിയിലെ ഉണ്ണിക്കാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഇവര്‍ വനത്തില്‍നിന്ന് പൈപ്പിലൂടെയാണ് വീട്ടിലേക്ക് വെള്ളമെത്തിക്കുന്നത്.
ഇന്ന് രാവിലെ പൈപ്പിലൂടെ ജലം എത്താതിരുന്നതോടെ ഇത് അന്വേഷിക്കാന്‍ വനത്തിലേക്ക് പോയതാണ് ഉണ്ണി .പ്രശ്‌നം പരിഹരിച്ച് മടങ്ങുമ്പോള്‍ ഉണ്ണി കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.
തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റാണ് ഉണ്ണിക്ക് പരിക്കേറ്റത്.