ജെഡിയു (ജനതാദള്‍ യുണൈറ്റഡ്) യുവനേതാവ് സൗരഭ് കുമാര്‍ പാറ്റ്‌നയില്‍ വെടിയേറ്റു മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.ഇന്നലെ രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ നാല് പേര്‍ സൗരഭ് കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികള്‍ രണ്ട് തവണ വെടിയുതിര്‍ത്തപ്പോള്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് മൂന്ന് തവണയും വെടിയേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.