കാട്ടാക്കട: ഇരുതല മൂരിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയിലായി.കല്ലിയൂര്‍ കാക്കാമൂല സി.ബി.എസ് ഭവനില്‍ അനീഷ് ചന്ദ്രന്‍(25),കൊല്ലം പുത്തംകുളംകരിമ്ബാനൂര്‍ തങ്ങള്‍വിള വീട്ടില്‍ കെ.സലിം(40)എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം വെള്ളയാണി കായലിനു സമീപത്ത് ഇരുതല മൂരിയുമായി ബുള്ളറ്റ് ബൈക്കില്‍ വില്പനയ്ക്ക് എത്തിയതായിരുന്നു ഇവര്‍.
കാക്കാമൂല വച്ചാണ് പ്രതികള്‍ പിടിയിലായത്.