ചണ്ഡിഗഢ് : ഹരിയാനയില്‍ അക്രമികളെകണ്ട് ഭയന്നോടി പുഴയില്‍ ചാടിയ പത്ത് പേരില്‍ അഞ്ച് പേര്‍ മുങ്ങി മരിച്ചു.ഹരിയാനയിലെ യമുന നഗര്‍ ബുറിയ മേഖലയിലാണ് ദാരുണ സംഭവം. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ആക്രമിക്കാനെത്തിയ 30 അംഗസംഘത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ വെസ്റ്റേണ്‍ യമുന കനാലിലേക്ക് എടുത്ത് ചാടിയത്. അക്രമിക്കാനെത്തിയ മുപ്പതംഗ സംഘം യുവാക്കള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ വേറെ വഴിയില്ലാതെയാണ് ഇവര്‍ പുഴയില്‍ ചാടാന്‍ നിര്‍ബന്ധിതരായതെന്ന് യമുന നഗര്‍ പോലീസ് വ്യക്തമാക്കി. നീന്തല്‍ അറിയാവുന്ന അഞ്ച് പേര്‍ നീന്തിരക്ഷപ്പെടുകയായിരുന്നു.