അപകടകെണിയായി അട്ടക്കുളങ്ങര റോഡിലെ കുഴിയും വെള്ളക്കെട്ടും

തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ റോഡായ അട്ടക്കുളങ്ങര ജംഗ്ഷനിലാണ് വാഹന യാത്രക്കാരുടെ നട്ടെല്ല് തകർക്കുന്ന കുഴിയും വെള്ളക്കെട്ടും. അട്ടക്കുളങ്ങര നിന്നും ഈഞ്ചക്കൽ ബൈപാസിലേക്ക് കടക്കുന്ന ഭാഗത്താണ് ദിവസങ്ങളായി അപകടകെണിയായി ഈ കുഴി മാറിയിട്ട്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപണികൾക്കായി കുഴിച്ചെങ്കിലും ടാറിട്ട് നികത്താൻ അധികൃതർ കാട്ടിയ അനാസ്ഥയാണ് ഈ ദുരവസ്ഥക്ക് കാരണം. മഴ കനത്തതോടെ വെള്ളം നിറഞ്ഞ കുഴിയിൽ വാഹനങ്ങൾ അറിയാതെ ഇറങ്ങുന്നത് ദുരിതമാകുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. മഴ തുടർന്നാൽ എത്ര നാൾ ഈ ഗതികേട് തുടരുമെന്നും അറിയില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 + 12 =