ലക്നോ: ഉത്തര്‍പ്രദശില്‍ ഹോളി ആഘോഷിക്കുന്നതിനിടെ നാല് യുവാക്കള്‍ മുങ്ങി മരിച്ചു. ഗോമതി നദിയിലെ സീതാകുണ്ഡ് ഘട്ടിലാണ് അപകടം നടന്നത്.പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് എല്ലാവരും മരിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ ബുധനാഴ്ചയും നാലാമത്തെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയുമാണ് കണ്ടെടുത്തതെന്ന് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ജസ്ജിത് കൗര്‍ പറഞ്ഞു. 18നും 32നും വയസിനിടയിലുള്ളവരാണ് മരിച്ചത്. മരിച്ചവരെ സംസ്കരിക്കാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം നടത്തിവരികയാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നല്‍കുമെന്നും ജസ്ജിത് കൗര്‍ പറഞ്ഞു.