തിരുവനന്തപുരം : എ കെ എസ് ടി യൂ രജതജൂബിലി സമ്മേളനം 5,6,7തീയതികളിൽ അധ്യാപക ഭവനിൽ നടക്കും. നേതൃ സംഗമം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ ചിഞ്ചു റാണി പൂർവകാല സംഘടന നേതാക്കളെ ആദരിക്കും. രജതജൂബിലി പ്രകടനം 5ന് ഗാന്ധി പാർക്കിൽ സമാപിക്കും. സംസ്കാരിക സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എ കെ എസ് ടി യൂ പുരസ്ക്കാരം ഇടത്താ ട്ടിൽ മാധവനും, പി എം വാസുദേവനും ചടങ്ങിൽ നൽകി ആദരിക്കും. സെമിനാർ, സാംസ്‌കാരിക സന്ധ്യ തുടങ്ങിയവ ഉണ്ടാകും. പത്ര സമ്മേളനത്തിൽ പ്രസിഡന്റ് എൻ ശ്രീകുമാർ, ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, ജോർജ് രത് നം, വിൽസൺ, റെനി തുടങ്ങിയവർ പങ്കെടുത്തു.