നീലേശ്വരം :സജീവ സുന്നി പ്രവര്‍ത്തകനും എസ് എസ് എഫ് വെളുത്ത പൊയ്യ യൂണിറ്റ് മെമ്ബറും സാഹിത്യോത്സവത്തിലെ നിറസാന്നിധ്യവുമായിരുന്ന ബിലാല്‍ വി കൂട്ടുകാരുമായി കുളിക്കാന്‍ പോയപ്പോള്‍ ചീമേനി കാക്കടവില്‍ ഒഴുക്കില്‍പെട്ട് മരിച്ചു.വെളുത്ത പൊയ്യയിലെ കെ സി ഷുക്കൂറിന്റെ മകനാണ്.എസ് എസ് എഫ് ജില്ലാ, ഡിവിഷന്‍ സാഹിത്യോത്സവത്തില്‍ പ്രതിഭയായിരുന്നു. ബിലാലിന്റെ നിര്യാണത്തില്‍ എസ് എസ് എഫ്
വലിയപറമ്ബ്, മാവിലക്കടപ്പുറം സെക്ടര്‍, തൃക്കരിപ്പൂര്‍ ഡിവിഷന്‍, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റികള്‍ അനുശോചിച്ചു. ആരോടും വിനയത്തോടെ പെരുമാറുന്ന മാതൃക വ്യക്തിത്വമായിരുന്നു ബിലാല്‍ എന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുസ്മരിച്ചു.