കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസ്. തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു.
അക്രമത്തിന് പൊലീസ് കൂട്ട് നില്‍ക്കുന്നു. അക്രമം കാണിക്കുന്ന സിപിഐഎം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പൊലീസ് നിലകൊള്ളുന്നത്. വാദി പ്രതിയാകുന്ന അവസ്ഥയാണ്. സുരക്ഷാ ജീവനക്കാരനെതിരെ കേസ് എടുത്ത നടപടി തെറ്റാണെന്ന് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഡിവൈഎഫ്‌ഐയില്‍ നിന്ന് സംഘടനാ നടപടി പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡിവൈഎഫ്‌ഐ നേതാവ് കെ.അരുണ്‍ ഉള്‍പ്പടെ പതിനാറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.