കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ 12 വയസ്സുള്ള മകനെയും കൂട്ടി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു.ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ.അലിയാര്‍ (40) ആണ് മരിച്ചത്.മകന്‍ അമീറിനെ രക്ഷപ്പെടുത്തി.
ഇഞ്ചൂര്‍ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം. ഇരുവരും പുഴയില്‍ മുങ്ങിത്താഴുന്നതു ശ്രദ്ധയില്‍പ്പെട്ട കോതമംഗലം അഗ്നിരക്ഷാ സേനയിലെ സിവില്‍ ഡിഫന്‍സ് അംഗം റെജിയാണ് മകനെ രക്ഷിച്ചത്. അംഗങ്ങള്‍ ഷിബു പി.ജോസഫ്, പി.എം.ഷാനവാസ്, വിഷ്ണു മോഹന്‍ എന്നിവര്‍ അബി കെ.അലിയാരെ മുങ്ങി എടുത്തു കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.