മൂവാറ്റുപുഴ: ക്വാറിയിലെ കലക്ഷന്‍ തുകയുമായി വന്ന വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച് കവര്‍ച്ചക്ക് ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി. അടിമാലി മന്നാംകണ്ടം ആനവിരട്ടി ഭാഗത്ത് കൊട്ടാരത്തില്‍ വീട്ടില്‍ അനൂപ് ഫ്രാന്‍സിസി (പീലി -40)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പട്ടിമറ്റം മങ്കുഴി ഭാഗത്ത് ഗ്യാസ് സ്റ്റൗ റിപ്പയര്‍ ജോലി ചെയ്യുകയാണിയാള്‍.28ന് രാത്രി മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡില്‍ മാറാടി ഭാഗത്താണ് കേസിനാസ്പദമായ സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്ന് പണവുമായി വന്ന കാറിനെ രജിസ്ട്രേഷന്‍ നമ്പർ ഭാഗികമായി മറച്ചുവെച്ച മറ്റൊരു വാടക കാറില്‍ കവര്‍ച്ച സംഘം പിന്തുടര്‍ന്നു. എം.സി റോഡില്‍ മാറാടിക്ക് സമീപം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
അനൂപിന് മുമ്പ് കൊടുങ്ങല്ലൂര്‍ മതിലകത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം കവര്‍ച്ചചെയ്ത കേസും അടിമാലി, പെരുമ്ബാവൂര്‍ എന്നിവിടങ്ങളിലും നിരവധി മോഷണ, കവര്‍ച്ച കേസുകളുണ്ട്.