തിരുവനന്തപുരം: സംഗീതത്തിനൊപ്പം വരകളും വർണ്ണം വിരിയിച്ച വ്യത്യസ്ത ചിത്ര പ്രദർശനം മ്യൂസിയം ഓഡിറ്റോറിയത്തിലാണ് നടന്നത്. രണ്ട് ദിവസമായി നടന്ന പ്രദർശനം ഗൗരി പാർവ്വതി ഭായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.ഡോക്ടർ അച്യുത് ശങ്കറാണ് സംഗീതജ്ഞൻ. ഭാരതീയ ബിംബങ്ങളും തന്ത്രിക രൂപങ്ങളും ഉപയോഗിച്ചുള്ള ചിത്രങ്ങൾക്ക് പുറമെ കേരളീയ കലാരൂപങ്ങളെയും ചുവർ ചിത്രങ്ങളെയും ആസ്പദമാക്കിയ ചിത്രങ്ങൾ, പോർട്രെയിറ്റിലും ഡിജിറ്റാലിയും ക്യാൻവാസിലുമായിരുന്നു പ്രദർശനം.കേംബ്രിഡ്ജ് കണ്ടംബ്രറ റി ആർട്ട് കോളേജിൽ കലാകാരനായിരുന്ന രാജേഷ് മലയിൻകീഴ് സ്വദേശിയാണ്.