ചേര്‍ത്തല: വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങുകയായിരുന്ന അര്‍ത്തുങ്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ടെമ്ബോ ട്രാവലറില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. ട്രാവലറിലെ യാത്രക്കാരായ ആലപ്പുഴ ചേര്‍ത്തല ആര്‍ത്തുങ്കല്‍ ചമ്ബക്കാട് വീട്ടില്‍ പൈലി (75) ഭാര്യ റോസിലി (65), പൈലിയുടെ സഹോദരന് വര്‍ഗീസിന്റെ ഭാര്യ ജെസി (50) എന്നിവരാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ ഇന്നലെ പകല്‍ 11.30 ഓടെയാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസ് തിരുവല്ലയില്‍ നിന്ന് പഴനിയിലേക്കും ടെമ്ബോ ട്രാവലര്‍ വേളാങ്കണ്ണിയില്‍ നിന്നും ആലപ്പുഴയിലേക്കും പോവുകയായിരുന്നു.കനത്തമഴയില്‍ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ട്രാവലറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. സമീപത്തെ വീടിന്റെ മതില് തകര്‍ത്ത് നിന്ന ട്രാവലറില്‍ കുടുങ്ങിയ യാത്രക്കാരെ വടക്കാഞ്ചേരി പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.ട്രാവലറില്‍ സഞ്ചരിച്ച പൈലിയുടെ മകന് പ്രിന്‍സ് (31), പൈലിയുടെ സഹോദരന് വര്‍ഗീസ് (57), വര്‍ഗീസിന്റെ മകള്‍ വര്‍ഷ (24), ബന്ധുക്കളായ ബൈജു (50), ഭാര്യ പ്രസന്ന (43), മകള്‍ ജെസിയ (16), ബന്ധുക്കളായ ഷോജി (36), ഭാര്യ കുഞ്ഞുമോള്‍ (34), മക്കളായ മനു (12), മിന്നു (7), ട്രാവലര്‍ ഡ്രൈവര്‍ ആലപ്പുഴ തുമ്ബോളി സ്വദേശി അഖില്‍ (32), ടൂറിസ്റ്റ് ബസിലെ യാത്രികരായ തിരുവല്ല രാമന്‍ചിറ സ്വദേശികളായ ലൗലി (39), സജിനി (49), ശാന്ത (60), കുഞ്ഞുമോള്‍ (60), അഭിഷേക് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വര്‍ഗീസ്, അഖില്‍ എന്നിവരുടെ നില ഗുരുതരമാണ്. ഇവര്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തീര്‍ത്ഥാടകസംഘം വെള്ളിയാഴ്ച രാവിലെയാണ് പുറപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് തിരിച്ചെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.