ന്യൂഡല്‍ഹി : ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപ കൂട്ടിയോടെ വില 1006. 50 രൂപയായി. 14.2 കിലോ സിലിണ്ടറിന് നിലവില് 956.50 രൂപയായിരുന്നു വില. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു. 19 കിലോ സിലിണ്ടറിന് 102 രൂപയാണ് അന്ന് കൂട്ടിയത്. നിലവില്‍ 2253 രൂപയാണ് ഒരു സിലിണ്ടറിന്റെ വില.