പാലക്കാട്: പാലക്കാട് നിന്നും കാണാതായ രണ്ട് പോലീസുകാര്‍ മരിച്ച നിലയില്‍. അശോകന്, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്.മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനടുത്താണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഹവില്‍ദാര്‍മാരാണ്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. ക്യാംപിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹേമാംബിക നഗര്‍ പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഇവര്‍ക്കായി അന്വേഷണം ശക്തമാകുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.