വണ്ടൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസ് പിടിയിലായി. മമ്പാട് സ്വദേശികളായ പള്ളിക്കണ്ടി വീട്ടില്‍ മുഹമ്മദ് കുട്ടി (60), നടുവക്കാട് സ്വദേശി അമ്ബലത്തൊടിക വീട്ടില്‍ ഷുഹൈബ് (31) എന്നിവര്‍ ആണ് പിടിയിലായത്.400 ഗ്രാം കഞ്ചാവുമായാണ് മമ്ബാട് സ്വദേശികള്‍ നടുവക്കാടു നിന്ന് അറസ്റ്റിലായത്. സീറ്റിന്റെ കവറില്‍ 25 ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യവിവരത്തെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കൈയിലുണ്ടായിരുന്ന വില്പന നടത്തി ലഭിച്ച 4550 രൂപയും പിടിച്ചെടുത്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.