തിരുവനന്തപുരം : സമൂഹത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിൽ ആദ്യ ശ്രദ്ധ പതിയുന്ന മാധ്യമ പ്രവർത്തകർ നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവരാണെന്നും ഇതിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പങ്ക് ശ്രദ്ധേയമാണന്നും മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. കേരള മീഡിയാ പെഴ്സൺ യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ ഐഡി . കാർഡ് വിതരണവും , മുഖ്യപ്രഭാഷണവും നടത്തി. മാധ്യമ പ്രവർത്തകനും പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ വിജയമോഹനനെ ചടങ്ങിൽ ആദരിച്ചു. എ .അബൂബക്കർ അദ്ധ്യക്ഷനായി.കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, സിറാജ് ടി.വി.എം ബ്യൂറോ മാനേജർ സൈഫുദീൻ ഹാജി, കെ എം.പി.യു സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായ വി. സെയ്ദ് , പീറ്റർ ഏഴിമല, പ്രേംചന്ദ് സ്വാഗത സംഘം ചെയർമാൻ എം റഫീഖ്, ജനറൽ കൺവീനർ അജു കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു. അനിൽ സംസ്ക്കാര സ്വാഗതവും, കൊറ്റാമം ചന്ദ്രകുമാർ നന്ദിയും രേഖപ്പെടുത്തി.