തിരു:ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച പെൺകുട്ടി സ്നേഹയുടെ അവാർഡ് സാധാരണ കുടുംബത്തിൻ്റെ അംഗീകാരം കൂടിയായി.
തിരുവനന്തപുരം നഗരസഭയിൽ നന്തൻകോട് ഹെൽത്ത് സർക്കിളിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ അനുവാവയുടെ മകളാണ്.
രാജാജി നഗർ സ്വദേശിയായ അനുവാവ അതിരാവിലെ ജോലിക്കെത്തി ശുചീകരണ ജോലികൾ ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് നടത്തിയ അതിജീവന പോരാട്ടത്തിനിടയിലാണ് മകൾക്ക് സമാനതകളില്ലാത്ത പുരസ്കാരം ലഭിച്ചത്.
കലയിൽ വർണ – വരേണ്യ വിത്യാസമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നു ഈ പുരസ്കാരലബ്ധി.ഇതോടെ ഒരു നാടിൻ്റെ അഭിമാനമാകുകയാണ് കൊച്ചു താരം സ്നേഹ.