ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് കേസുകളില്‍ 24 മണിക്കൂറിനിടെ 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ഇന്നലെ 3712 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 3000ല്‍ താഴെയായിരുന്നു കോവിഡ് ബാധിതര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.നിലവില്‍ 19,509 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2584 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ അഞ്ചു പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ മാത്രം ഇന്നലെ 1300ലധികം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. മുംബൈ നഗരത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.