പരപ്പനങ്ങാടി: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി.രാത്രികാലങ്ങളില്‍ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികള്‍ക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡന്‍സ് അസോസിയേഷനുകളും മറ്റും പൊലീസില്‍ പരാതി നല്‍കിയിരുന്നു.പള്ളിച്ചന്റെ പുരക്കല്‍ മിസ്ബാഹ് (22), നവാഫ് (22), മുഹമ്മദ് ഫായിസ് (21), ബബൂല്‍ അരിയാന്‍ (18), ഫൈജാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ബബൂല്‍ അരിയാന്‍ കൂട്ടു മൂച്ചി പെട്രോള്‍ പമ്ബില്‍ മയക്കുമരുന്നു ലഹരിയില്‍ അടിപിടിയുണ്ടാക്കിയ കേസിലെ പ്രതിയാണ്. പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസ്, എസ്.ഐ രാധാകൃഷ്ണന്‍, പൊലീസുകാരായ ജിതിന്‍, പ്രശാന്ത്, ഡാന്‍സാഫ് ടീമംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.