തിരുവനന്തപുരം : വിവേകാനന്ദ രംഗ കലോത്സവത്തിന്തുടക്കം കുറിച്ചും, കഥകളി ആചാര്യൻ മാർഗി വിജയകുമാറിന് നാട്യ രത്‌ന പുരസ്‌ക്കാരവും കേരളഗവർണർ അരീഫ് മുഹമ്മദ് ഖാൻ നൽകി. വിവേകാനന്ദ സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ 3പുസ്തകങ്ങളുടെ പ്രകാശനം ഗവർണർ നിർവഹിച്ചു. തുടർന്ന് മാർഗി വിജയകുമാറിന്റെ കഥകളി അരങ്ങേറി. വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഡോക്ടർ വി ആർ പ്രബോധചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡോക്ടർ പൂജപ്പുര കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.