തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയും മലപ്പുറം ,കോഴിക്കോട് ,വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.കേരളലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.മഴയ്ക്ക് കാരണം കാലവര്‍ഷത്തിന് മുന്‍പുള്ള പടിഞ്ഞാറന്‍ കാറുകളാണ് .അതേസമയം, കാലവര്‍ഷം അറബിക്കടലിലെയും ബംഗാള്‍ ഉള്‍കടലിലെയും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.