തിരുവനന്തപുരം : ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37920 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഏപ്രില്‍ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു.സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4740 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍്റെ വിലയില്‍ 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍്റെ വില 3920 രൂപയായി.സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായാണ് വില വര്‍ധിക്കുന്നത്.