കുമളി: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര – ദിണ്ഡിക്കല്‍ ദേശീയ പാതയില്‍ കുമളിക്ക് സമീപം ചെളിമടയില്‍ ആയിരുന്നു സംഭവം.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അതേസമയം വാഹനത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാല്‍ കാറിന്റെ ഗ്ലാസ് ഉള്‍പ്പെടെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു
കറുകച്ചാലില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്.