മാരാരിക്കുളത്ത് 77 ലിറ്റർ വിദേശമദ്യവും ചന്ദന തടിയുമായി യുവതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് 77 ലീറ്റർ വിദേശമദ്യവും 30 ലീറ്റർ കോടയും 500 ഗ്രാം ചന്ദനത്തടിയുമായി യുവതി പോലീസ് പിടിയിൽ. കൊച്ചി സ്വദേശിയായ സജിതയെ (38) മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നാടേക്കാട്ടെ വാടകവീട്ടിൽനിന്നാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ ദിവസം കലവൂരിലലെ വീട്ടിൽ നിന്ന് 5 കിലോഗ്രാം ചന്ദനത്തടിയും 1,000 പാക്കറ്റ് നിരോധിച്ച പുകയില ഉൽപന്നങ്ങളും വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി പിടിയിലായ ദീപുമോനാണ് സജിതയ്ക്ക് മദ്യവും മറ്റും നൽകുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊച്ചിയിലുള്ള ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് 2 വർഷമായി ദീപുവിനൊപ്പം ആലപ്പുഴയിൽ പല സ്ഥലങ്ങളിലായി താമസിക്കുകയായിരുന്നു സജിത. പിടികൂടിയ ചന്ദനത്തടി വനം വകുപ്പിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + 1 =