കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാല് മാസം നീണ്ട ഭക്ഷണ വിതരണം; ഒടുവില്‍ ഒരു വിവാഹസത്കാരം, അശരണര്‍ക്കള്ള ഭക്ഷണവിതരണക്യാംപൈയിന് സമാപനം, മാതൃകയായി ഡോ.പ്രവീണ്‍റാണെയുടെയും വായനചന്ദ്രന്റെയും വിവാഹസത്കാരം

തിരുവനനന്തപുരം: പല വിവാഹങ്ങളും വിവാഹസത്കാരങ്ങളും കണ്ടവരാണ് നാം. എന്നാല്‍ നാല് മാസം നീണ്ട ഭക്ഷണവിതരണ ക്യാംപൈനിലൂടെ വ്യത്യസ്തമാകുകയാണ് ലൈഫ് ഡോക്ടര്‍ പ്രവീണ്‍ റാണെയുടെയും വായനാചന്ദ്രന്റെയും വിവാഹവും വിവാഹസത്കാരവും. നാല് മാസം മുമ്പ് കാസര്‍കോട് നിന്നാരംഭിച്ച വിവാഹസത്കാരയാത്രയുടെ സമാപന സംഗമത്തിലാണ് ഇരുവരുടെയും വിവാഹസത്കാരം. കാസര്‍കോട് നിന്ന് ആരംഭിച്ച വിവാഹസത്കാരയാത്ര തിരുവനന്തപുരത്താണ് സമാപിച്ചത്.ഉമ്മന്‍ചാണ്ടിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിശക്കുന്നവര്‍ക്ക് ആഹാരം ലഭിക്കുന്നതിന് കാരണമാകട്ടെ ഏതൊരു ആഘോഷവും എന്ന ആശയം ഉയര്‍ത്തിയാണ് വിവാഹസത്കാരം. തിരുവനന്തപുരം വഴുതക്കാട് ട്രിവാന്ഡ്രം ക്ലബില്‍ വച്ച് നടന്ന വിവാഹസത്കാരസപാമനസംഗമത്തി ത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
വിവാഹസത്കാരസംഗമത്തിലൂടെ മികച്ച സറ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്‌കാര വിതരണവും പ്രവീൺ റാണ പ്രഖ്യാപ്പിച്ചു. പുതിയ വ്യവസായ കൂട്ടുകെട്ടുകള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യംവച്ചാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 4 =