കൂത്തുപറമ്പ്: മാനന്തേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി ഭവനുനേരെ ബോംബേറ്.വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മാനന്തേരി സത്രത്തിന് സമീപത്തെ കെട്ടിടത്തിനുനേരെ ബോംബേറുണ്ടായത്. അക്രമിസംഘം ഓഫിസിനുനേരെ ബോംബെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.ശക്തമായ സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ സണ്‍ഷേഡിനും തറക്കും നാശനഷ്ടം സംഭവിച്ചു. ജനല്‍ ഗ്ലാസുകളും തകര്‍ന്നു. ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് കരുതുന്നത്.
കണ്ണൂരില്‍നിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ, കൂത്തുപറമ്ബ് എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരും സ്ഥലത്തെത്തി.
കണ്ണവം പൊലീസ് ഇന്‍സ്പെക്ടര്‍ പി. പ്രദീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്