തിരുവനന്തപുരം: കൃപ ചാരിറ്റിയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ദുബായിലെ പ്രമുഖ മാധ്യമ പ്രവർത്തകനും എം സ്ക്വയർ മീഡിയയുടെ മാനേജിങ് ഡയറക്ടറുമായ ഫിറോഷ അസീസിന് നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് ഹാജി എ എം ബദറുദ്ധീൻ മൗലവി അറിയിച്ചു. 11111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം ജൂൺ അഞ്ചിന് തലസ്ഥാനത്ത് ചാക്ക് കെ പി ഭവനിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നതാണ്. ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. കഴിഞ്ഞ പത്ത് വർഷമായി യുഎഇയിൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഫിറോസ് അസീസ് ഏഷ്യാനെറ്റ് പ്ലസിലെ മറുനാടനും മലനാടും എന്ന ഡോക്യുമെന്ററി നിർമ്മിച്ചു കൊണ്ടാണ് രംഗപ്രവേശം നടത്തിയത്. ഐ എ എഫ് സി അബുദാബി വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.