കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു ഉജ്ജ്വല തുടക്കം




തിരുവനന്തപുരം: ടി. അനിൽ തമ്പി ജില്ലാ പ്രസിഡന്റ്‌ കെ. രാജൻ സെക്രട്ടറി പി. പ്രബല്യൻ ട്രഷർ
തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മഹാത്മാ അയ്യങ്കാളി ഹാളിൽ ഉജ്ജ്വല തുടക്കം.ജില്ലാ പ്രസിഡന്റ് കെ. കുമാരപിള്ളയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് ഐ പി എസ് നടത്തി. സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഐ പി എസ്, എ കെ വേണുഗോപാൽ, വി. ചന്ദ്രശേഖരൻ, ജില്ലാ സെക്രട്ടറി അജയൻ ബി. കെ മുരളീധരൻ നായർ, പി. വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു. വരവ് ചിലവ് കണക്കുകൾ ജില്ലാ ട്രെഷരാർ പി. പ്രബല്യൻഅവതരിപ്പിച്ചു. അഡ്വ: മോഹൻ കുമാർ ഭരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി. അനിൽതമ്പി പ്രസിഡന്റ്‌, വി. ബാബുരാജ്, ബി. കെ മുരളീധരൻനായർ, തങ്കരാജ്. ബി, എ. എം. ഇസ്മായിൽ എന്നിവരെ വൈസ് പ്രസിഡന്റ്‌മാരായും, കെ. രാജനെ സെക്രട്ടറീയായും, ബി.പ്രസന്നകുമാരൻ നായർ, സി. സുദർശനൻ, പരമേശ്വരൻ നായർ, ജയൻ നായർ. സി, കെ. മാധവൻ നായർ, എന്നിവരെ ജോയിന്റ് സെക്രട്ടറിമാരയും പ്രബല്യൻ. പി യെ ട്രഷറർ ആയും തിരഞ്ഞെടുത്തു.25പേരെ എക്സിക്യൂട്ടീവ് അംഗങ്ങളായും വെൽഫയർ കമ്മിറ്റി ചെയർമാൻ എം. സോമൻ നായർ എന്നിവരെയും തിരഞ്ഞെടുത്തു. സ്വാഗത സംഗം ജനറൽ കൺവീനർ വി. ബാബുരാജ് കൃതജ്ഞതയും പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ നിലകളിൽ മികച്ച സേവനം കാഴ്ച വച്ചവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − seven =