തൃശൂർ: ഗുരുവായൂരിൽ വൻ മോഷണം. സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണം മോഷണം പോയി. കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. രാത്രി ഏഴരക്കും പതിനൊന്നരക്കും ഇടയിലാണ് കവർച്ച നടന്നതെന്ന് കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഇരുവരും സിനിമ കാണുന്നതിനായി പോയ സമയത്തായിരുന്നു മോഷണം. വ്യാപര സംബന്ധമായി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. കിടപ്പുമുറിയിലെ ലോക്കറിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.