ചാത്തന്നൂര്‍ : പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കന് കുഴഞ്ഞു വീണ് മരിച്ചു. ആദിച്ചനല്ലൂര്‍ കൈതക്കുഴി പനമുക്ക് ഏണിശേരില് താഴതില്‍ സി. ഓമനക്കുട്ടന് പിള്ള (53)യാണ് മരിച്ചത്.ചാത്തന്നൂര്‍ ജംഗ്ഷനിലെ ഓട്ടോഡ്രൈവറായിരുന്നു ഇയാള്‍. പനിയെ തുടര്‍ന്ന്, നെടുങ്ങോലത്തെ ഗവ.ആശുപത്രിയിലും പിന്നീട്, പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍, ഇവിടെ വച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സംഘ് (ബിഎംഎസ്) പ്രവര്‍ത്തകനായിരുന്നു ഇയാള്‍. മൃതദേഹം സംസ്കരിച്ചു.