പശ്ചിമബംഗാൾ: പശ്ചിമ ബംഗാളില്‍ ബി.ജെ.പി യുവ നേതാവിനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഭാരതീയ ജന യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അര്ജുന് ചൗരസ്യയെ (27) ആണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപം ഉപേക്ഷിച്ച കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദ്വിദിന പശ്ചിമ ബംഗാള്‍ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.