സൗദിയിലേക്കുള്ള അതിർത്തി കടന്നുള്ള യാത്ര ഇനി എളുപ്പം. കർമ്മപദ്ധതിയിൽ ഖത്തറും സൗദിയും ഒപ്പു വെച്ചു ശരീഫ് ഉള്ളാടശ്ശേരി.

.
ദോഹ :ഖത്തറിൽ നിന്നും സൗദിയിലേക്ക് അതിർത്തി കടന്നുള്ള യാത്ര ഇനി എളുപ്പം. കർമ്മപദ്ധതിയിൽ ഖത്തറും സൗദിയും ഒപ്പ്വെച്ചു.
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ
ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി തിങ്കളാഴ്ച സഹോദര രാജ്യമായ സൗദി അറേബ്യയിലെ റിയാദിൽവെച്ച് സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഖത്തർ അബു സമ്ര, സൗദി സൽവ എന്നീ തുറമുഖങ്ങൾക്കിടയിൽ ഡാറ്റ കൈമാറ്റം ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള കർമപദ്ധതിയിൽ ഇരുപക്ഷവും ഒപ്പുവച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 + 15 =