ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി

തൃശൂര്‍: ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. വലപ്പാട് കോതകുളം ബീച്ച്‌ പോക്കാക്കില്ലത്ത് ഹരിദാസന്‍ ഭാര്യ മിനിയെയാണ്​ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മിനിയെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​. ഇവര്‍ കഴുത്തിലും ശരീരമാസകലവും പരിക്കേറ്റ നിലയിലാണ്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ​ഗുരുതര പരിക്കേറ്റ ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.മിനിയുടെ പരാതിയില്‍ ഹരിദാസനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + two =