തിരുവനന്തപുരം :. മലയാറ്റൂർ ഫൗണ്ടേഷൻ പ്രഥമ സാഹിത്യ അവാർഡ് സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലക്കു നൽകുമെന്ന് മലയാറ്റൂർ ഫൗണ്ടേഷൻ പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അറിയിച്ചു.25000രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.30ന് വൈകുന്നേരം 6മണിക്ക്വി ജെ ടി ഹാളിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും. പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കവിയത്രി റോസ് മേരി,വൈസ് പ്രസിഡന്റ് നൗഷാദ് അലി, സെക്രട്ടറി പി ആർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.