കണ്ണൂർ: കേരള മീഡിയ പേഴ്സൺ യൂണി യൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടന്നു. ഗ്രാൻ്റ് സഫൈർ ഓഡിറ്റോറിയത്തിൽ പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഫോർത്ത്എസ്റ്റേറ്റുകാർ ദാരിദ്ര്യത്തിൻ്റെ അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു.ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും പണിയെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് അർഹമായ അവകാശങ്ങൾ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. കണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ വി.സെയ്ദ് അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.സഹദേവൻ, ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ലാ പ്രസിഡൻറ് ജോർജ് ജോസഫ് പ്ലാത്തോട്ടം ,എ.ഐ.ടി. യു.സി സംസ്ഥാന വൈ: പ്രസിഡൻ്റ് താവം ബാലകൃഷ്ണൻ, ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ: പി.മുരളീധരൻ, എസ്.ടി.യു ദേശീയ വൈ: പ്രസിഡൻ്റ് എം. എ കരീം എന്നിവർ പങ്കെടുത്തു.