മഞ്ചേരി: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിന്‍റെ കൊലപാതകക്കേസില്‍ പ്രതികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതി നിലമ്ബൂര്‍ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫ്, സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, നിലമ്ബൂര്‍ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരെയാണ് ഏഴുദിവസം മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ഇവരെ കോടതിയിലെത്തിച്ചത്. നടപടി പൂര്‍ത്തിയാക്കി 2.45 ഓടെ പുറത്തിറക്കി. ഷൈബിന്‍ അഷ്റഫ്, ഷിഹാബുദ്ദീന്‍ എന്നിവരെ മുഖം മറച്ചാണ് കോടതിയിലെത്തിച്ചത്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാകാത്തതിനാലാണിത്. മറ്റൊരു പ്രതി നൗഷാദിനെ നേരത്തേ കസ്റ്റഡിയില്‍ വാങ്ങി ഷൈബിന്‍ അഷ്റഫിന്‍റെ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ഷൈബിന്‍റെ അടുത്ത അനുയായിയാണ് നൗഷാദ്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ തുടര്‍ച്ചയായാണ് മറ്റു മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്. അന്വേഷണഭാഗമായി ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി തെളിവ് ശേഖരിച്ചിരുന്നു.