തിരുവനന്തപുരം: വര്‍ക്കലയില്‍ മാതൃസഹോദരന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാലു വീട്ടിലേക്ക് വരുന്നതിനിടെ പ്രതി അനില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.അനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .
ചാവടിമുക്ക് സ്വദേശിയായ ഷാലു സ്വകാര്യപ്രസിലെ ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് ഇഞ്ചി അനിലിന്‍റെ ആക്രമണത്തിന് ഇരയായത്. വെട്ടുകത്തിയുമായി വഴിയില്‍ കാത്ത് നിന്ന അനില്‍ ഷാലുവിനെ മൃഗീയമായി വെട്ടിപരിക്കേല്‍പ്പിച്ചു. കഴുത്തിലും ശരീരത്തിന്‍റെ പലഭാഗത്തും ഷാലുവിന് വെട്ടേറ്റു. തടയാന്‍ ബന്ധുക്കള്‍ എത്തിയെങ്കിലും പ്രതി കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഷാലുവും അനിലും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഷാലുവിനെ സമീപത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ മരിച്ചു. പ്രതിയെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാലുവിന്‍റെ ഭര്‍ത്താവ് വിദേശത്താണ്. പന്ത്രണ്ടും ഒമ്പതും വയസുള്ള രണ്ട് കുട്ടികളുണ്ട്.