തിരുവനന്തപുരം : വീട്ടിൽ നിന്നും ട്രഷറിയിലേക്ക് പോയ റിട്ടയർഡ് എച്ച് എൽ എൽ ഉദ്യോഗസ്തനെ കഴിഞ്ഞ 3ദിവസം ആയി കാണാനില്ല.ആറ്റുകാൽ ടെമ്പിൾ റോഡിൽ ഗോവർധനത്തിൽ താമസം പദ്മകുമാർ (63)നെ യാണ് 17-ചൊവ്വാഴ്ച മുതൽ കാണാതായത്. വീട്ടുകാർ ഫോർട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തലസ്ഥാനത്തിന്റെ ഹൃദയ ഭാഗത്തുനിന്നും ഉണ്ടായ സംഭവം ഏവരും നടുക്കത്തോടെ ആണ് കേൾക്കുന്നത്. സൽ സ്വഭാവിയും, യാതൊരു ദു ശീലവും ഇല്ലാത്തതും, നാട്ടുകാർക്ക് ഏറെ പ്രിയങ്കരനും ആയ പദ്മകുമാറിന്റെ തിരോധനത്തിൽ ഏറെ നടുക്കത്തിലാണ് വീട്ടുകാരും, നാട്ടുകാരും.