കോട്ടയം: വെള്ളമെന്ന് കരുതി മദ്യത്തിനൊപ്പം കീടനാശിനി ചേര്‍ത്ത് കഴിച്ചയാള്‍ മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരിച്ചത്.യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുമ്ബോഴാണ് അപകടം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.