പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.തിങ്കള്‍ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിഞ്ഞത്. പെട്രോള്‍ കുപ്പിക്ക് തീ പിടിക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.വീട്ടില്‍ ഫിറോസിന്റെ മാതാപിതാക്കളടക്കമുള്ളവര്‍ ഉണ്ടായിരുന്നു. രണ്ട് കുപ്പികളാണ് എറിഞ്ഞത്. വീടിന്റെ പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.