തിരുവനന്തപുരം : ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്ക്കരിക്കുന്നതിനു എതിരെ മെയ് 9ന് മനുഷ്യ മതിൽ തീർക്കുന്നു. ആ ക്കുളം ഫാക്ടറി പടിക്കൽ നിന്നും ഉള്ളൂർ ജംഗ്ഷൻ വരെ യാണ് മനുഷ്യ മതിൽ തീർക്കുന്നത്. തുടർന്ന് ഉള്ളൂർ ജംഗ്ഷനിൽ പൊതു സമ്മേളനം നടത്തും. ജനകീയ സമിതി പ്രസിഡന്റ് എസ്. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എസ് അനിൽകുമാർ, വട്ടവിള ഗിരീഷ് കുമാർ, തുടങ്ങിയ നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 4മണിക്കാണ് മനുഷ്യ മതിൽ.