കോഴിക്കോട്: ബാലുശ്ശേരിയില്‍ അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.കുട്ടമ്ബൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അശ്വതി.മരുന്ന് ഉളളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. അപ്പോള്‍ രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.