എറണാകുളം പുത്തന്‍വേലിക്കരയില്‍ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലന്‍സിന്‍റെ പിടിയിൽ

പുത്തന്‍വേലിക്കര: എറണാകുളം പുത്തന്‍വേലിക്കരയില്‍ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലന്‍സിന്‍റെ പിടിയിലായി.5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷി അസിസ്റ്റന്റ് പ്രിജില്‍ അറസ്റ്റിലാകുന്നത്. പുത്തന്‍വേലിക്കര സ്വദേശിയായ ബിജുവില്‍ നിന്ന് കൈകൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.ഭൂമി തരംമാറ്റം വേഗത്തിലാക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് പ്രിജില്‍ 5000 രൂപ ജിപേ വഴി ആവശ്യപ്പെട്ടത്. നേരിട്ട് പണം നല്‍കാമെന്ന് അറിയിച്ച ബിജു വിജിലന്‍സ് സംഘത്തെ വിവരം അറിയിച്ച ശേഷം കൈക്കൂലിയുമായി എത്തുകയായിരുന്നു. വിജിലന്‍സ് പരിശോധനക്കിടെ അഴിമതിക്കേസില്‍പ്രതിയായ ഡിവൈ.എസ്പി മുങ്ങി. ഡിവൈ.എസ്പി വേലായുധനാണ് പരിശോധനക്കിടെ മുങ്ങിയത്.വേലായുധന്റെ ഫോണും ബാങ്ക് രേഖകളും ഇന്നലെ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. വിജിലന്‍സ് കഴക്കൂട്ടം പൊലീസിനെയും രേഖാമൂലം അറിയിച്ചിരുന്നു. വീട്ടുകാര്‍ പരാതി നല്‍കിയിട്ടി ല്ലെന്ന് കഴക്കുട്ടം പൊലീസ് വ്യക്തമാക്കി. അഴിമതിക്കേസ് അട്ടിമറിക്കാന്‍ 50,000 പ്രതിയില്‍ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four + 2 =