തൃശൂര്‍: ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തന് മുങ്ങി മരിച്ചു. തുടര്‍ന്ന്, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശുദ്ധക്രിയ നടത്തി. ശുദ്ധക്രിയകള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 11 മണി വരെയായിരുന്നു നാലമ്ബലത്തിനകത്തേക്ക് പ്രവേശനം ഒഴിവാക്കിയത്.ഞായറാഴ്ച രാത്രി ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ആള് മുങ്ങി മരിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ ശുദ്ധക്രിയകള്‍ നടത്തിയത്.കൊവിഡ് മഹാമാരിയ്ക്ക് ശേഷം 2021 ജൂലൈ 17-നാണ് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്.